പാഠ്യപദ്ധതിയിലൂടെ ആഗോള തലത്തിലുള്ള കാലാവസ്ഥാ വ്യതിയാനത്തിലുള്ള പഠനം
കാലാവസ്ഥാ വ്യതിയാനം ഇന്നത്തെ കാലത്ത് വളരെയധികം പ്രസക്തമായ ഒരു വിഷയമാണ്.
അത് രാജ്യങ്ങളുടേയും അവിടുത്തെ പൗരന്മാരുടേയും സുസ്ഥിരവും സന്തുലനാത്മകവുമായ വികസനത്തെ സാരമായി ബാധിക്കുന്നു.
ജനങ്ങളെ ഇതിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് ബോധവാന്മാരാക്കുക എന്നതാണ് ഇതിനുള്ള പരിഹാരം.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം ലഘൂകരിക്കുന്നതിന് പ്രാദേശികവും എന്നാൽ ശാസ്ത്രാധിഷ്ഠിതവുമായ പരിഹാരങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
കാലാവസ്ഥാ വ്യതിയാന പഠനം സാമാന്യ വിദ്യാഭ്യാസ സമ്പ്രദായത്തോട് കൂട്ടിച്ചേർക്കുന്നത് ഇപ്പോഴത്തെയും ഭാവിയിലേയും തലമുറകളെ കാലാവസ്ഥാ വ്യതിയാനത്തോട് സമരസപ്പെടുന്നതിനും, ലഘൂകരിക്കുന്നതിനും, അതിജീവിക്കാനും പ്രാപ്തരാക്കും.
സ്കൂൾ, ബിരുദതലത്തിലെ കോർ കരിക്കുലത്തിൽ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉൾപ്പെടുത്തി അതിന്റെ കാരണങ്ങളേയും, പരിണിതഫലങ്ങളേയും കുറിച്ചുള്ള അറിവ് വർദ്ധിപ്പിക്കുന്നതിനാണ് TROP ICSU project (https://climatescienceteaching.org/; https://tropicsu.org/) ലക്ഷ്യമിടുന്നത്. ഈ പ്രോജക്ടിന്റെ പ്രധാന ഉദ്ദേശ്യം കാലാവസ്ഥാ വ്യതിയാനം എന്ന വിഷയത്തെ സാമാന്യ വിദ്യാഭ്യാസ സമ്പ്രദായത്തിലെ കോർ കരിക്കുലവുമായി സംയോജിപ്പിക്കുന്നതിനുതകുന്ന മൂല്യവത്തും സുസ്ഥിരവുമായ വിദ്യാഭ്യാസ സ്രോതസ്സായി വർത്തിക്കുക എന്നതാണ്. അറിവ് ജനകീയമാക്കുന്നതിലൂടെ മാനവരാശിക്ക് അവരുടെ പ്രാപ്തിയും, കഴിവും, ആഗ്രഹങ്ങളും കാലാവസ്ഥാ വ്യതിയാനം നിമിത്തമുള്ള പ്രശ്നങ്ങളെ കൂടുതൽ കാര്യക്ഷമമായി അഭിമുഖീകരിക്കാനായി ഉപയോഗിക്കുവാനാകും.
എല്ലാ വിദ്യാർത്ഥികളേയും അവരുടെ പാഠ്യവിഷയത്തിനതീതമായി കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭവിഷ്യത്തുകളെ കുറിച്ച് ബോധവാന്മാരാക്കുന്നതിനും, അവരുടെ കഴിവുകളെ ഉപയോഗപ്പെടുത്തി ഈ ആഗോള പ്രശ്നത്തെ നേരിടാൻ നൂതന പരിഹാര മാർഗ്ഗങ്ങൾ രൂപപ്പെടുത്തുക എന്നതുമാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.
അതുകൊണ്ട് തന്നെ TROP ICSU പ്രോജക്ട് ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളായ (SDGs) മൂല്യവർധിത വിദ്യാഭ്യാസം (Goal 4), കാലാവസ്ഥാ ആക്ഷൻ (Goal 13) എന്നിവയുമായി പാരസ്പര്യത്തിൽ നിൽക്കുന്നു.
പ്രോജക്ടിന്റെ തുടക്കമെന്നോണം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആന്റ് റിസർച്ച് (IISER), പൂണെയിലെ TROP ICSU പ്രോജക്ട് ഇംപ്ലിമെന്റേഷൻ ടീം വിഷയാധിഷ്ഠിതമായ പാഠഭാഗങ്ങളെ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ഉദാഹരണങ്ങൾ, കേസ് പഠനങ്ങൾ പ്രവർത്തനങ്ങൾ എന്നിവയിലൂടെ പഠിപ്പിക്കുന്നതിന് ഉപയുക്തമാകുന്ന തരത്തിൽ അധ്യാപന സഹായക സ്രോതസ്സ് ഉണ്ടാക്കി. കാലാവസ്ഥാ വ്യതിയാനത്തെ നിലവിലുള്ള പാഠ്യപദ്ധതിയുമായി കൂട്ടിയിണക്കുന്നതെങ്ങനെ എന്നതിന് ഒരു ഉദാഹരണമാണ് ഈ പ്രോജെക്ട്. കാലാവസ്ഥാ വ്യതിയാന വിഷയങ്ങളെ കരിക്കുലം വിഷയങ്ങളുമായി കൂട്ടിയിണക്കുന്നതിന് ശാസ്ത്രീയ അടിസ്ഥാനമുള്ള ഒരു രീതിശാസ്ത്രം തന്നെ സ്വീകരിച്ചിട്ടുണ്ട്. കോർകരിക്കുലത്തിൽ നിന്നും വ്യതിചലിക്കാതെ തന്നെ കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള ബോധം കുട്ടികളിൽ വർദ്ധിപ്പിക്കാൻ TROP ICSU എഡ്യൂക്കേഷനൽ റിസോഴ്‌സസ് അധ്യാപകരെ സഹായിക്കുന്നു.
ഈ പ്രോജക്ടിന്റെ ആദ്യ ഘട്ടത്തിൽ ഇന്ത്യ, ഭൂട്ടാൻ, ദക്ഷിണാഫ്രിക്ക, ഉഗാണ്ട, ഈജിപ്ത്, ഫ്രാൻസ്, ആസ്ട്രിയ, UK, ചൈന, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ അധ്യാപകർക്കും വിദ്യാഭ്യാസ വിചഷണർക്കും വർക്ക്‌ഷോപ്പുകൾ സംഘടിപ്പിച്ചു. ഈ വർക്ക്ഷോപ്പുകളിൽ പ്രാദേശീയരായ അധ്യാപകർ ഈ അധ്യാപന വിഭവങ്ങളുടെ പ്രായോഗികത മനസ്സിലാക്കി. ചില സ്ഥലങ്ങളിൽ കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് അറിവുള്ള വിദഗ്ധർ ഈ വർക്ക്ഷോപ്പുകളിൽ പങ്കെടുക്കുകയും അവരുടെ അഭിപ്രായങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്തു. ഐക്യരാഷ്ട്ര സഭയുടെ സംരംഭങ്ങളായ UNCC: ലേൺ, വേൾഡ് മെറ്റീറോളജിക്കൽ ഓർഗനൈസേഷൻ (WMO), ലോക കാലാവസ്ഥാ ഗവേഷണ പദ്ധതി (WCRP) എന്നിവയുമായി നല്ല ഒരു സഹകരണം ഈ പ്രോജക്ടിന് ഉണ്ട്. ഈ സംഘടനകൾ പ്രോജക്ടിന്റെ പദ്ധതികളും അധ്യാപക സഹായികളും പരിശോധിക്കുക മാത്രമല്ല, പ്രോജക്ടിനെ പിന്തുണക്കുകയും ചെയ്തു. ന്യൂയോർക്കിലെ UN തലസ്ഥാനത്ത് 2019 മെയ് 14 - 15 വരെ നടന്ന നാലാമത് UN STI Forum 2019 ലും 2019 ജൂലൈ 11 ന് നടന്ന High Level Political Forum on Sustainable Development 2019 (HLPF 2019) ലും "Practices and Approaches on quality education towards environment and climate action" എന്ന വിഭാഗത്തിലും ഈ പ്രോജക്ട് സംഘത്തിന് ഈ പദ്ധതി അവതരിപ്പിക്കാൻ അവസരം ലഭിച്ചു. പിന്നീട് ഈ സംഘം പോളണ്ടിലെ COP 24 ലും, കാലാവസ്ഥാ പഠന ഇവൻ്റുകളിലും അധ്യാപകർക്കും കാലാവസ്ഥാ വിദഗ്ധർക്കുമായി നടത്തിയ കോൺഫറൻസുകളിലും വർക്ക്ഷോപ്പുകളിലും മറ്റും പങ്കെടുത്തു.
TROP ICSU യുവതലമുറയിലും, ആഗോളതലത്തിലും രാജ്യങ്ങളെ ഒന്നിച്ചു മുന്നോട്ടു കൊണ്ടുപോകുന്നതിൽ വളരെ പ്രസക്തമായ ഒന്നാണ്.
TROP ICSU പ്രോജക്ടിന്റെ മൂന്നു വർഷം നീളുന്ന ആദ്യഘട്ടം (2017-2019) International Science Council (ISC) ന്റെ സാമ്പത്തിക സഹായത്തോടെയാണ് നടപ്പാക്കിയത്.
TROP ICSU Project Summary/Concept Note, Chemistry Lesson Plan on Carbon Compounds and Physics Lesson Plan on Blackbody Radiation by Gubbi Labs, Karnataka, India.
This website uses cookies so that we can provide you with the best user experience possible. Cookie information is stored in your browser and performs functions such as recognising you when you return to our website and helping our team to understand which sections of the website you find most interesting and useful.
Strictly Necessary Cookies
Strictly Necessary Cookie should be enabled at all times so that we can save your preferences for cookie settings.
If you disable this cookie, we will not be able to save your preferences. This means that every time you visit this website you will need to enable or disable cookies again.